Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Class 9 Textbook

ഒമ്പതാം ക്ലാ​സ് പാ​ഠ​പു​സ്ത​ക​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ ഉ​ൾ​പ്പെ​ടു​ത്തി എ​ൻ​സി​ഇ​ആ​ർ​ടി

ന്യൂ​​ഡ​​ൽ​​ഹി: ഒ​മ്പ​​താം ക്ലാ​​സി​​ലെ എ​​ൻ​​സി​​ഇ​​ആ​​ർ​​ടി സാ​​മൂ​​ഹ്യ​​ശാ​​സ്ത്ര പാ​​ഠ​​പു​​സ്ത​​ക​​ത്തി​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ചു​​ള്ള ഭാ​​ഗം ഉ​​ൾ​​പ്പെ​​ടു​​ത്തി. സ​​മൂ​​ഹ​​ത്തെ മ​​സ​​സി​​ലാ​​ക്ക​​ൽ: ഇ​​ന്ത്യ​​യും അ​​തി​​ന​​പ്പു​​റ​​വും എ​​ന്ന എ​​ൻ​​സി​​ഇ​​ആ​​ർ​​ടി​​യു​​ടെ പു​​തി​​യ പാ​​ഠ​​പു​​സ്ത​​ക​​ത്തി​​ലാ​​ണ് 1975-77 വ​​രെ ഇ​​ന്ത്യ​​യി​​ൽ നി​​ല​​നി​​ന്നി​​രു​​ന്ന അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ചു​​ള്ള ഭാ​​ഗ​​ങ്ങ​​ളു​​ള്ള​​ത്. ഇ​​ന്ത്യ​​ൻ ജ​​നാ​​ധി​​പ​​ത്യം നേ​​രി​​ട്ട​​തും അ​​തി​​ജീ​​വി​​ച്ച​​തു​​മാ​​യ ഏ​​റ്റ​​വും പ്ര​​ധാ​​ന വെ​​ല്ലു​​വി​​ളി​​ക​​ളി​​ലൊ​​ന്നാ​​യാ​​ണ് അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യെ പാ​​ഠ​​പു​​സ്ത​​ക​​ത്തി​​ൽ ചിത്രീകരിക്കു​​ന്ന​​ത്.

1970ക​​ളു​​ടെ തു​​ട​​ക്ക​​ത്തി​​ൽ രാ​​ജ്യ​​ത്തു നി​​ല​​നി​​ന്നി​​രു​​ന്ന രാഷ്‌ട്രീ​​യ വി​​യോ​​ജി​​പ്പു​​ക​​ളും സാ​​മ്പ​​ത്തി​​ക പ്ര​​യാ​​സ​​ങ്ങ​​ളും തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യും ഇ​​ന്ദി​​രാഗാ​​ന്ധി സ​​ർ​​ക്കാ​​രി​​നോ​​ടു​​ള്ള വ​​ർ​​ധി​​ച്ചു​​വ​​ന്ന നിരാശ​​ബോ​​ധ​​വും അ​​തി​​നെ​​ത്തു​​ട​​ർ​​ന്നു​​ള്ള സം​​ഭ​​വ​​വി​​കാ​​സ​​ങ്ങ​​ളും പാ​​ഠ​​ഭാ​​ഗ​​ത്തു പ​​രാ​​മ​​ർ​​ശി​​ക്കു​​ന്നു​​ണ്ട്.

1975 ജൂ​​ണി​​ൽ രാ​​ജ്യ​​ത്ത് ദേ​​ശീ​​യ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ച്ചെ​​ന്നും ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ഭൂ​​രി​​പ​​ക്ഷം മൗ​​ലി​​കാ​​വ​​കാ​​ശ​​ങ്ങ​​ളും ലം​​ഘി​​ക്ക​​പ്പെ​​ട്ടു​​വെ​​ന്നും, മാ​​ധ്യ​​മ​​ങ്ങ​​ൾ സെ​​ൻ​​സ​​ർ ചെ​​യ്യ​​പ്പെ​​ട്ടു​​വെ​​ന്നും നി​​ര​​വ​​ധി രാ​​ഷ്‌​ട്രീ​​യ നേ​​താ​​ക്ക​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും അ​​റ​​സ്റ്റ് ചെ​​യ്യ​​പ്പെ​​ട്ടു​​വെ​​ന്നും പാ​​ഠ​​ഭാ​​ഗ​​ത്തി​​ൽ പ​​രാ​​മ​​ർ​​ശ​​മു​​ണ്ട്. അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യ്ക്കെ​​തി​​രെ സോ​​ഷ്യ​​ലി​​സ്റ്റ് നേ​​താ​​വാ​​യി​​രു​​ന്ന ജ​​യ​​പ്ര​​കാ​​ശ് നാ​​രാ​​യ​​ൺ ന​​ട​​ത്തി​​യ സ​​മ​​ര​​ങ്ങ​​ളെ​​യും പാ​​ഠ​​ഭാ​​ഗ​​ത്തി​​ൽ അ​​ടി​​വ​​ര​​യി​​ടു​​ന്നു.

എ​​ൻ​​സി​​ഇ​​ആ​​ർ​​ടി ശ​​രി​​യാ​​യ കാ​​ര്യ​​മാ​​ണ് ചെ​​യ്ത​​തെ​​ന്നും അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യി​​ലെ ഇ​​രു​​ണ്ട പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ഭാ​​വി ത​​ല​​മു​​റ​​ക​​ൾ അ​​റി​​യേ​​ണ്ട​​തു​​ണ്ടെ​​ന്നും കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​​ർ​​മേ​​ന്ദ്ര പ്ര​​ധാ​​ൻ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് പ​​റ​​ഞ്ഞു.

അ​​തി​​നി​​ടെ, ബി​​ജെ​​പി ഇ​​ന്ത്യ​​യു​​ടെ ച​​രി​​ത്ര​​ത്തെ വ​​ഴി​​തി​​രി​​ച്ചു​​വി​​ടാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​ണെ​​ന്നും ബി​​ജെ​​പി​​ക്ക് ഇ​​ത്ത​​രം ഭി​​ന്നി​​പ്പി​​ക്കു​​ന്ന രാ​​ഷ്‌​ട്രീ​യ​​ത്തി​​ൽ മാ​​ത്ര​​മേ താ​​ത്പ​​ര്യ​​മു​​ള്ളൂ​​വെ​​ന്നും എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി.​​ വേ​​ണു​​ഗോ​​പാ​​ൽ പ്ര​​തി​​ക​​രി​​ച്ചു.

‘കൃ​​ഷ്ണ​’ ന​​ദി​​യു​​ടെ പേ​ര്

ന്യൂ​​ഡ​​ൽ​​ഹി: ആ​​റാം ക്ലാ​​സി​​ലെ ക​​ന്ന​​ഡ പാ​​ഠ​​പു​​സ്ത​​ക​​ത്തി​​ന്‍റെ ത​​ല​​ക്കെ​​ട്ട് കൃ​​ഷ്ണ എ​​ന്നു ന​​ൽ​​കി​​യ​​തി​​ൽ വി​​ശ​​ദീ​​ക​​ര​​ണ​​വു​​മാ​​യി എ​​ൻ​​സി​​ഇ​​ആ​​ർ​​ടി. ആ​​ർ3 ഭാ​​ഷാ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ൾ​​ക്ക് ഇ​​ന്ത്യ​​യി​​ലെ ന​​ദി​​ക​​ളു​​ടെ പേ​​രാ​​ണ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും ക​​ർ​​ണാ​​ട​​ക​​യി​​ലെ കൃ​​ഷ്ണ ന​​ദി​​യു​​ടെ പേ​​രാ​​ണ് പാ​ഠ​പു​സ്ത​ക​ത്തി​നെ​ന്നു​മാ​ണ് വി​ശ​ദീ​ക​ര​ണം.

കു​​ട്ടി​​ക​​ളു​​ടെ പാ​​ഠ​​പു​​സ്ത​​ക​​ത്തി​​നു രാ​ഷ്‌​ട്രീ​യ​​വും മ​​ത​​പ​​ര​​വു​​മാ​​യ ആ​​ഖ്യാ​​നം ന​​ൽ​​കാ​​ൻ ശ്ര​​മി​​ക്കു​​ന്നു​​വെ​​ന്ന വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നി​രു​ന്നു. ഹി​​ന്ദി പാ​​ഠ​​പു​​സ്ത​​ക​​ത്തി​​നു ഗം​​ഗ​​യെ​​ന്നും ഇം​​ഗ്ലീ​​ഷി​​നു കാ​​വേ​​രി​​യെ​​ന്നും ഉ​​ർ​​ദു പാ​​ഠ​​പു​​സ്ത​​ക​​ത്തി​​നു യ​​മു​​ന​​യെ​​ന്നു​​മാ​​ണ് പേ​​ര് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​തെ​​ന്നും എ​​ൻ​​സി​​ഇ​​ആ​​ർ​​ടി ഔ​​ദ്യോ​​ഗി​​ക പ്ര​​സ്താ​​വ​​ന​​യി​​ൽ വ്യ​​ക്ത​​മാ​​ക്കി.

മു​​ൻ വ​​ർ​​ഷ​​ത്തെ പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളി​​ൽ സ​​സ്യാ​​ഹാ​​ര​​ങ്ങ​​ളും മാം​​സാ​​ഹ​​ാര​​ങ്ങ​​ളും സ​​മീ​​കൃ​​താ​​ഹാ​​ര​​ങ്ങ​​ളാ​​യി അ​​വ​​ത​​രി​​പ്പി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും പു​​തി​​യ പാ​​ഠ​​പു​​സ്ത​​ക​​ത്തി​​ൽ സ​​മീ​​കൃ​​താ​​ഹാ​​ര​​ങ്ങ​​ളാ​​യി സ​​സ്യാ​​ഹാ​​ര​​ങ്ങ​​ളെ മാ​​ത്ര​മാ​ണ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​രി​ക്കു​ന്ന​ത്. സ​​മീ​​കൃ​​താ​​ഹാ​​ര​​ങ്ങ​​ളി​​ൽ മാം​​സാ​​ഹാ​​ര​​ങ്ങ​​ളെ പ​​രാ​​മ​​ർ​​ശി​​ച്ചി​​ട്ടി​​ല്ലെ​​ങ്കി​​ലും ഇ​​തു സം​​ബ​​ന്ധി​​ച്ച ചി​​ത്രീ​​ക​​ര​​ണ​​ത്തി​​ൽ സ​​സ്യാ​​ഹാ​​ര​​ങ്ങ​​ളും മാം​​സാ​​ഹാ​​ര​​ങ്ങ​​ളും ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നാ​​ണ് എ​​ൻ​​സി​​ഇ​​ആ​​ർ​​ടി​യു​ടെ ന്യാ​​യീ​​ക​​ര​​ണം.

Latest News

Corehub Up